ഒരു തെറ്റും ചെയ്തിട്ടില്ല‌; പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്

ഒരു തെറ്റും ചെയ്തിട്ടില്ല‌; പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ പി ശശിയെന്നല്ല, ആരും സീറ്റില്‍ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ ആർക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോർട്ടില്‍ തെറ്റ് കണ്ടാല്‍ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു. ഡിജിപി എം ആര്‍ അജിത് കുമാറിനെ നിലവില്‍ മാറ്റില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

No mistake has been made; Clean chit of Chief Minister for P Shashi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *