അവിവാഹിതർക്ക് ഇനി മുതൽ റൂമില്ല; പോളിസിയിൽ മാറ്റം വരുത്തി ഓയോ

അവിവാഹിതർക്ക് ഇനി മുതൽ റൂമില്ല; പോളിസിയിൽ മാറ്റം വരുത്തി ഓയോ

ഹോട്ടലുകൾക്കായുള്ള ചെക്ക്-ഇൻ പോളിസിയിൽ മാറ്റം വരുത്തി പ്രമുഖ ട്രാവൽ ആൻഡ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഓയോയിൽ ചെക്ക്- ഇൻ ചെയ്യാൻ കഴിയില്ല. ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ പോളിസി ആദ്യം പ്രാബല്യത്തിലായിട്ടുള്ളത്.

കമ്പനിയുടെ പുതിയ നയമനുസരിച്ച് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്താലും ചെക്ക്-ഇൻ സമയത്ത് റൂമെടുക്കുന്നവർ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന സാധുവായ തെളിവ് ഹാജരാക്കണം. ജനങ്ങളുടെ നിർദേശം പരിഗണിച്ചാണ് പുതിയ നപാടിയെന്ന് കമ്പനി വിശദീകരിച്ചു. ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.

ഓയോ റൂമുകളെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനും കുടുംബങ്ങൾ, വിദ്യാർഥികൾ, ബിസിനസ് യാത്രക്കാർ, തീർത്ഥാടകർ, തുടങ്ങിയവർക്ക് സുരക്ഷിതവും വിശ്വസനീയവുമായ താമസ സൗകര്യം നൽകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.

TAGS: NATIONAL | OYO ROOM
SUMMARY: No Room For Unmarried Couples, OYO Changes Check-In Rules

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *