വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

വയനാട്ടിൽ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; എല്ലാവരും ബന്ധുക്കളുടെ സംരക്ഷണയിലെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടികളെ ദത്ത് എടുക്കുന്നതിനായി ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

വയനാട്ടിലെ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും അറിയിച്ചു. അതേസമയം വയനാട് ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: WAYANAD | LANDSLIDE
SUMMARY: NO situation for adopting children orphaned in wayanad landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *