സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ കൂട്ടായ്മയ്ക്ക്

സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ കൂട്ടായ്മയ്ക്ക്

സ്റ്റോക്‌ഹോം: 2024 ലെ സമാധാനത്തിനുള്ള നൊബേല്‍ ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സന്നദ്ധ സംഘടനയാണ്‌ നിഹോണ്‍ ഹിഡാന്‍ക്യോ.

ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ- ആൻഡ് എച്ച്- ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻസാണ്‌ നിഹോൺ ഹിഡാൻക്യോ എന്നറിയപ്പെടുന്നത്‌, 1956-ൽ ഹിബകുഷയാണിത്‌ സ്ഥാപിക്കുന്നത്‌. വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ പോരാടിയതിൽ ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി കണ്ടെത്തി.

അണുബോംബിൽ ഇരയാക്കപ്പെട്ടവർക്ക്‌ വേണ്ടി പ്രവർത്തിക്കുക, ആണവായുധങ്ങൾ ആഗോളതലത്തിൽ നിർത്തലാക്കുക എന്നിവയാണ്‌ നിഹോണ്‍ ഹിഡാന്‍ക്യോയുടെ സ്ഥാപക ലക്ഷ്യം. ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യ, ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ്‌ ഈ പ്രഖ്യാപനം.

2023 ൽ നൊബേൽ ലഭിച്ചത്‌ ഇറാൻ മനുഷ്യവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ്‌ പുരസ്കാരം ലഭിച്ചത്‌.

ഇക്കഴിഞ്ഞ എട്ടിനാണ് ഭൗതികശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി രസതന്ത്ര നോബേലും സാഹിത്യ നോബേൽ ഒക്ടോബർ പത്തിനും പ്രഖ്യാപിച്ചു. ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം നൽകുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്സ് റിക്സ്ബാങ്ക് സമ്മാനം ഒക്ടോബർ 14ന് പ്രഖ്യാപിക്കും.
<BR>
TAGS : NOBEL PEACE PRIZE 2024 | NIHON HIDANKYO | HIBAKUSHA
SUMMARY : Nobel Peace Prize. For the Hiroshima-Nagasaki Survivors’ Association

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *