ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുത്; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി

ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുത്; ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി

ബെംഗളൂരു: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിശേഷിപ്പിക്കരുതെന്ന് കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി. കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ശ്രീശാനന്ദയ്‌ക്കെതിരെയാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തൻ്റെ പരാമർശത്തിൽ ജഡ്ജി മാപ്പ് പറഞ്ഞതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇത് അടിസ്ഥാനപരമായി രാജ്യത്തിൻ്റെ പ്രാദേശിക അഖണ്ഡതയ്ക്ക് എതിരാണ് എന്നും സിജെഐ പറഞ്ഞു. ഈ വിഷയത്തിൽ കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം വിലക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

കോവിഡ് കാലത്ത് തത്സമയ സംപ്രേക്ഷണം ആവശ്യമായി വന്നതിനാൽ രാജ്യത്തെ മിക്ക ഹൈക്കോടതികളിലും ലൈവ് സ്ട്രീമിംഗ് ഉണ്ടായിരുന്നു. ആളുകൾക്ക് എവിടെയും നീതി ലഭ്യമാക്കണമെന്നതിനായിരുന്നു ഇത്തരമൊരു സംവിധാനം നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ ഇത് അത്യാവശ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Nobody has the right to declare any indian state as pakista, says SC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *