നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്കായി നോർക്കയുടെ ജോലി അവസരം ‘നെയിം’ പദ്ധതിക്ക്‌ തുടക്കം

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസിയാണോ? നിങ്ങൾക്കായി നോർക്കയുടെ ജോലി അവസരം ‘നെയിം’ പദ്ധതിക്ക്‌ തുടക്കം

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക്‌ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച ‘നെയിം’ (നോർക്ക അസിസ്റ്റഡ് ആൻഡ്‌ മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്) പദ്ധതിക്ക്‌ തുടക്കം. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്‌തികളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിലാണ്‌ ഒഴിവുകൾ.

രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്ക്‌ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലൂടെ (www.norkaroots.org) 31 നകം അപേക്ഷിക്കാം. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്‌ക്ക്‌ നിബന്ധനകളുടെ അടിസ്ഥാനത്തിൽ വർഷം പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെവരെ ശമ്പളവിഹിതം ലഭ്യമാക്കി നിയമിക്കാനാകും.

പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് തൊഴിലവസരം ലഭ്യമാക്കുകകൂടി ലക്ഷ്യമിട്ടാണ്‌ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പരിൽ ബന്ധപ്പെടാം.
<BR>
TAGS : NORKA ROOTS
SUMMARY : Norka’s ‘NAME’ project has started

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *