കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

ബെംഗളൂരു: കാലവർഷം ഇത്തവണ കൃത്യസമയത്ത് ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത മെച്ചപ്പെട്ടിട്ടില്ലെന്ന് പരാതി. ബെംഗളൂരുവിലുടനീളം കുഴൽക്കിണറുകളിലെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടില്ലെന്നും ഇതിനൊരു പരിഹാരം കാണണമെന്നും റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ ബിഡബ്ല്യൂഎസ്എസ്ബിയോട് ആവശ്യപ്പെട്ടു. തൽഫലമായി, സർക്കാർ നിശ്ചയിച്ച പരിധിക്ക് മുകളിൽ വില ഈടാക്കുന്ന വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നത് തുടരുകയാണെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.

ഇന്ദിരാനഗർ, ശാന്തിനഗർ, ജയനഗർ, ബനശങ്കരി, കെംഗേരി, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം ഇപ്പോഴും രൂക്ഷമായിട്ടുള്ളത്. മിക്കയിടങ്ങളിലും അപാർട്ട്മെന്റിലെ താമസക്കാർ ഇപ്പോഴും വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ശക്തമായ മഴ പെയ്യുന്നുണ്ടെന്നും ഈ പ്രദേശങ്ങളിലെ ജല ലഭ്യതയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

കാവേരി നദീജല കണക്ഷനുകളില്ലാത്തതും വേണ്ടത്ര മഴവെള്ളം ലഭിക്കാത്ത കുഴൽക്കിണറുകളെ ആശ്രയിക്കുന്നതുമാണ് ഇതിന് പ്രധാനമായും കാരണമെന്ന് താമസക്കാർ പരാതിപ്പെട്ടു.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) 1,200 ലിറ്റർ ടാങ്കറിന് 1,800 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഇരട്ടിയാണ് ടാങ്കറുകൾ ഈടാക്കുന്നത്. ഇതിനൊരു പരിഹാരം ഉടൻ കാണണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ ബിഡബ്ല്യൂഎസ്എസ്ബിക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS: BENGALURU UPDATES| RAIN| WATER TANKERS
SUMMARY: Not getting enough water still complaints rwas

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *