ഡോക്ടറുടെ നിർദേശമില്ലാതെ പാരസെറ്റമോൾ വിൽക്കുന്നതിന് വിലക്ക്

ഡോക്ടറുടെ നിർദേശമില്ലാതെ പാരസെറ്റമോൾ വിൽക്കുന്നതിന് വിലക്ക്

ബെംഗളൂരു: ഡോക്ടറുടെ നിർദേശം ഇല്ലാതെ പാരസെറ്റമോളും സമാനമായ മറ്റ് ആൻ്റിബയോട്ടിക് മരുന്നുകളും വിൽക്കരുതെന്ന് ഫാർമസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഉഡുപ്പി ജില്ലാ ഭരണകൂടം. ജില്ലയിൽ ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രോഗികൾ സ്വയം മരുന്ന് കഴിക്കുന്നത് തെറ്റായ രോഗനിർണയത്തെയും അപര്യാപ്തമായ ചികിത്സയെയുമാണ് സൂചിപ്പിക്കുന്നത്. ഇത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി.

മുൻകരുതൽ നടപടിയെന്ന നിലയിൽ ജില്ലയിലെ എല്ലാ മരുന്നു വ്യാപാരികൾക്കും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പാരസെറ്റമോൾ, ആൻ്റിബയോട്ടിക് മരുന്നുകൾ വിൽക്കുന്നത് നിരോധിച്ചതായി ഉഡുപ്പി അസിസ്റ്റൻ്റ് ഡ്രഗ് കൺട്രോളർ അറിയിച്ചു. കൂടാതെ, ജില്ലയിലെ എല്ലാ ബ്ലഡ്‌ സെൽ കേന്ദ്രങ്ങളും രക്തത്തിൻ്റെ ക്ഷാമം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അസിസ്റ്റൻ്റ് ഡ്രഗ് കൺട്രോളർ നിർദേശിച്ചു. രക്തദാതാക്കളുടെ പട്ടിക തയ്യാറാക്കാനും ആവശ്യാനുസരണം വേണ്ട രക്തം സൂക്ഷിക്കാനും കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

TAGS: KARNATAKA | PARACETAMOL
SUMMARY: Udupi district administration bans sale of paracetamol without doctor’s prescription

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *