പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ തെറ്റായ അവകാശവാദം ഉന്നയിച്ചതിൽ ബോളിവുഡ് നടന്മാർക്കെതിരെ നോട്ടീസ്. ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൻ, ‍ടൈ​​ഗർ ഷ്രോഫ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചത്. താരങ്ങളെ ജയ്പൂർ ഉപഭോക്തൃ തർക്ക പരിഹാര സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മാർച്ച് 19-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

പാൻ മസാലയുടെ പരസ്യത്തിൽ കുങ്കുമപ്പൊടി അടങ്ങിയിട്ടുണ്ടെന്ന് പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ജയ്പുർ സ്വദേശിയായ യോഗേന്ദ്ര സിംഗാണ് താരങ്ങൾക്കെതിരെ പരാതി നൽകിയത്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. കിലോയ്‌ക്ക് നാല് ലക്ഷം രൂപ വിലമതിക്കുന്ന കുങ്കുമപ്പൂവ് അ‍ഞ്ച് രൂപയ്‌ക്ക് വിൽക്കുന്ന പാൻ മസാലയിൽ ഉൾപ്പെടുത്താനാകില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു.

TAGS: NATIONAL
SUMMARY: Notice against bollywood stars in pan masala ad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *