വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

വിദ്വേഷ പ്രസ്താവന; യൂട്യൂബര്‍ അജീത് ഭാരതിക്കെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂണ്‍ 15ന് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലീഗല്‍ സെല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി.കെ. ബൊപ്പണ്ണ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത, വിദ്വേഷം എന്നിവ സൃഷ്ടിക്കാനും രാഹുൽ ഗാന്ധിയെ മോശമായി ചിത്രീകരിക്കാനും അജീത് ശ്രമിച്ചെന്നാണ് കേസ്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം രാവിലെ 11 മണിക്ക് ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അജീത് ഭാരതിയോട് പോലീസ് നിര്‍ദേശിച്ചു.

രാഹുല്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, നസീര്‍ മോദിയെ മുസ്‌ലിം തൊപ്പിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന തലക്കെട്ടിലായിരുന്നു വിഡിയോ. ഇത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ കാരണമാകുന്നതായി നോട്ടിസില്‍ ചൂണ്ടിക്കാട്ടി.

TAGS: KARNATAKA| AJEET BHARATI
SUMMARY: Notice issued against youtuber ajeet bharti on derogatory video

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *