അലിഗഡ് മുസ്ലിം സർവകലാശാല ഉച്ചഭക്ഷണ മെനുവിൽ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി”; അക്ഷരത്തെറ്റെന്ന് അധികൃതർ

അലിഗഡ് മുസ്ലിം സർവകലാശാല ഉച്ചഭക്ഷണ മെനുവിൽ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി”; അക്ഷരത്തെറ്റെന്ന് അധികൃതർ

ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിലെ (എഎംയു) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തില്‍ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി” ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. യൂണിവേഴ്‌സിറ്റിയിൽ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. “ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്.

പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിംഗ് പിശകാണ് എന്ന വിശദീകരണം നൽകി തടിതപ്പുകയായിരുന്നു അധികൃതർ. ഉത്തരവാദികൾ ആയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും സർവകലാശാല അറിയിച്ചു. നോട്ടീസിൽ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാൽ ആധികാരികതയിൽ സംശയം ഉണ്ടെന്നും ഉടൻതന്നെ പിൻവലിച്ചുവെന്നും അധികാരികൾ വിശദീകരിച്ചു.

TAGS: ALIGARH UNIVERSITY | NATIONAL
SUMMARY: Notice on Beef biriyani in Aligarh University creates controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *