കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സിസി ടിവിയില്‍

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ രാത്രി ബണ്ടി ചോര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.  രൂപസാദൃശ്യമുള്ളയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസി ടിവി ദൃശ്യത്തെ തുടർന്ന് അമ്പലപ്പുഴയിലും ആലപ്പുഴയിലുമുള്ള ഹോട്ടലുകളിൽ ലോഡ്ജിലും പോലീസ് പരിശോധന നടത്തി.

ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പോലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വീഡിയോ : റിപ്പോര്‍ട്ടര്‍ ടി.വി

<BR>
TAGS : BUNDY CHOR | ALAPPUZHA NEWS,
SUMMARY : Notorious thief Bundy Chor has arrived in Alappuzha; The footage is on CCTV in the private bar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *