ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

പാരിസ് ഒളിമ്പിക്സിൽ ടെന്നീസ് ഇനത്തിൽ സ്വർണ നേട്ടവുമായി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ 37-കാരനായ ജോക്കോവിച്ച് ടെന്നിസിലെ ഏറ്റവും പ്രായമേറിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോർഡും സ്വന്തമാക്കി.

സെർബിയൻ താരം ജോക്കോവിച്ചിനെ കഴിഞ്ഞ വിമ്പിൾഡൺ ഫൈനലിൽ അൽക്കാരസ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. അൽക്കാരസ് വിജയിച്ചിരുന്നുവെങ്കിൽ ഒളിമ്പിക്സ് ടെന്നീസിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാകുമായിരുന്നു.

TAGS: OLYMPICS | TENNIS
SUMMARY: Olympics 2024: Novak Djokovic defeats Carlos Alcaraz to win gold in men’s singles final at Roland Garros

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *