ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യു.എച്ച്‌.ഐ.ഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.

നിലവിൽ മലപ്പുറം ജില്ലയിൽ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെൽത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളിൽ പുതുതായി ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.നിലവിൽ പൊതുജനങ്ങൾക്ക് ഇ-ഹെൽത്ത് പോർട്ടൽ വഴി സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർ കൺസൾട്ടേഷനുകൾക്കായി മുൻകൂറായി ബുക്ക് ചെയ്യാം.

എത്ര ഡോക്ടർമാർ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കൽ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങൾ, ഡോക്ടറുടെ മരുന്നു കുറിപ്പുകൾ തുടങ്ങിയവയെല്ലാം മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകും. ബുക്കു ചെയ്യുന്നതിനോടൊപ്പം ഒ പി ടിക്കറ്റ് ചാർജുകളുടെ ഓൺലൈൻ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ ഒ പി ടിക്കറ്റ് ബുക്കും ചെയ്യാം.

ആരോഗ്യ സ്ഥാപനങ്ങളിലെ ഒ പി റിസപ്ഷൻ കൗണ്ടറുകളുടെ കേന്ദ്രങ്ങളിലെ നീണ്ട ക്യൂവുകൾ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കാൻ ആൻഡ് ബുക്ക് എന്ന സംവിധാനം മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയിട്ടുള്ളത്. സ്ഥാപനത്തിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ പൊതുജനങ്ങൾക്ക് ഡോക്ടറുടെ കൺസൾട്ടേഷനായി ലഭ്യമായ ടോക്കൺ നമ്പർ ലഭിക്കും. ടോക്കൺ ജനറേഷൻ സമയത്ത് ബാധകമായ എല്ലാ ഒപി ചാർജുകളും ഓൺലൈനായി അടയ്ക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&pcampaignid=web_share
<BR>
TAGS : E-HEALTH KERALA
SUMMARY : Now you can book OP tickets online. Department of Health with mobile application

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *