എൻഎസ്എസ് കർണാടക ഭാരവാഹികൾ
ആര്‍ ഹരീഷ് കുമാര്‍, പി.എം.ശശീന്ദ്രന്‍, പി കെ മുരളീധരന്‍

എൻഎസ്എസ് കർണാടക ഭാരവാഹികൾ

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ 16 -മത് ജനറല്‍ കൗണ്‍സില്‍ യോഗം ഇന്‍ഫെന്ററി റോഡിലുള്ള ആശ്രയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു. ചെയര്‍മാന്‍ ആര്‍ ഹരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും ഈ വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.

വരണാധികാരി ആര്‍ വിജയന്‍ നായരുടെ ചുമതലയില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ 10 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു , ചെയര്‍മാന്‍ ആര്‍ ഹരീഷ് കുമാര്‍, എം എസ് ശിവപ്രസാദ്, വൈസ് ചെയര്‍മാന്‍ 1, ബിനോയ് എസ് നായര്‍, വൈസ് ചെയര്‍മാന്‍ 2, ജനറല്‍ സെക്രട്ടറി പി.എം.ശശീന്ദ്രന്‍, വിജയന്‍ തോണുര്‍ സെക്രട്ടറി അഡ്മിനിസ്‌ട്രേഷന്‍, എം ഡി വിശ്വനാഥന്‍ നായര്‍ സെക്രട്ടറി ഓര്‍ഗനൈസേഷന്‍, റെജി നായര്‍ സെക്രട്ടറി കള്‍ച്ചറല്‍, ബിജു പി നായര്‍ സെക്രട്ടറി വെല്‍ഫയര്‍, ട്രഷറര്‍ പി കെ മുരളീധരന്‍, ജോയിന്റ് ട്രഷറര്‍, പി സുനില്‍കുമാര്‍, ശ്രീകുമാര്‍ പണിക്കര്‍ ഇന്‍റണല്‍ ഓഡിറ്റര്‍ എന്നിവരെ കൗണ്‍സില്‍ തിരഞ്ഞെടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്നുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
<br>
TAGS : NSSK

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *