ബെംഗളൂരു: നായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗം സംഘടിപ്പിക്കുന്ന സ്നേഹ സംഗമം 26 ന് രാവിലെ 9.30 മുതൽ കഗ്ഗദാസപുര-മല്ലേശ്പാളയ റോഡിലുള്ള വിജയ്കിരൺ കൺവെൻഷൻ സെൻ്ററില്‍ (വി.കെ. സ്പോർട്സ്) നടക്കും. കരയോഗം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഗ്രേറ്റ് ഇല്ല്യൂഷൻ ഷോ, നൃത്ത നാടകം, ഗാനമേള, ഫ്ലവേഴ്സ് ചാനല്‍ ഫെയിം പ്രജീഷ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന മിമിക്രിയും സ്പോട്ട് ഡബ്ബിംഗും, മഴവിൽ മനോരമയിലെ മിന്നമിനുങ്ങിലൂടെ പ്രശസ്തനും കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ നാടൻ പാട്ട് എന്നിവ അരങ്ങേറും.
<BR>
TAGS : NSSK

Posted inASSOCIATION NEWS
