ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ഉത്തരാഖണ്ഡിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിൽ നിന്നുള്ള നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മൃതദേഹം കണ്ടെത്തി. ജൂലൈ 31നാണ് നഴ്‌സിനെ കാണാതായത്. ഓഗസ്റ്റ് 8ന് മൃതദേഹം പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതിയെ കാണാതായതിനെ തുടര്‍ന്ന് ജൂലൈ 31ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ പോലീസ് സ്റ്റേഷനിൽ സഹോദരി പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശിലെ ബിലാസ്പൂർ പട്ടണത്തിലെ കുറ്റിക്കാട്ടിൽ നിന്ന് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നഴ്‌സിനെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ജൂലൈ 30ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിസിടിവി ദൃശ്യങ്ങളിൽ അവസാനമായി കണ്ടത്. രുദ്രാപൂരിനടുത്തുള്ള ബിലാസ്പൂരിലെ ദിബ്ദിബ പ്രദേശത്താണ് ദൃശ്യങ്ങൾ അവരെ കാണിച്ചത്. ഈ സൂചനയെ തുടർന്ന് പോലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിക്കുകയും അവളുടെ മൊബൈൽ നമ്പറും നിരീക്ഷണത്തിലാക്കുകയും ചെയ്തു.

കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ സംഭവ ദിവസം യുവതിയെ സംശയാസ്പദമായി പിന്തുടരുന്ന ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലേക്കാണ് അന്വേഷണം ഇവരെ എത്തിച്ചത്. എന്നാൽ പോലീസ് എത്തുമ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് ഹരിയാനയിലേക്കും രാജസ്ഥാനിലേക്കും പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഒടുവിൽ, രാജസ്ഥാനിലെ ജോധ്പൂരിലാണ് ധർമേന്ദ്ര എന്ന പ്രതിയെ കണ്ടെത്തിയത്. പോലീസ് ഇയാളെ ഭാര്യയോടൊപ്പം അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുന്നതിനായി രുദ്രാപൂരിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ ധർമേന്ദ്ര കുറ്റം സമ്മതിച്ചു.

ജൂലൈ 30ന് വൈകുന്നേരം നഴ്‌സ് ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നതിനിടെ ധർമ്മേന്ദ്ര ബലമായി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചക്കുകയും എന്നാല്‍ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തപ്പോൾ നഴ്സിൻ്റെ തല റോഡിലേക്ക് അടിച്ചുവീഴ്ത്തുകയും ഒടുവിൽ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കുറ്റം ചെയ്ത ശേഷം യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മൊബൈൽ ഫോണും 30,000 രൂപയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

പശ്ചിമബം​ഗാളിലെ ആർജി കാർ ഹോസ്പിറ്റലിൽ പി ജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
<BR>

TAGS : UTTARAKHAND | CRIME
SUMMARY : Nurse Raped and Killed in Uttarakhand; One person was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *