നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ അച്ഛന്‍ സജീവ്

നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ അച്ഛന്‍ സജീവ്

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അച്ഛന്‍ സജീവ്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ്. നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ചു. പകുതി കേള്‍ക്കുമ്പോൾ ഫോണ്‍ കട്ട് ചെയ്യും. ഫ്രൊഫ. എന്‍ അബ്ദുല്‍ സലാം തങ്ങളെ കേള്‍ക്കാന്‍ തയാറായില്ലെന്നും സജീവ് പറഞ്ഞു.

അലീന ,അഞ്ജന , അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ ഗവ: നഴ്സിങ് കോളേജ് നാലാം വർഷ വിദ്യാർഥിനിയായ അമ്മു സജീവ് വെള്ളിയാഴ്ച വെെകുന്നേരം ഹോസ്റ്റല്‍ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസം പത്തനംതിട്ട പോലീസ് കോളേജിലെത്തി അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാർഥികളാണ് ഇതിന് പിന്നിലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

TAGS : LATEST NEWS
SUMMARY : Father Sajeev to complain to Chief Minister about the death of nursing student Ammu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *