നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയെയാണ് (20) അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നഴ്‌സിങിന് പഠിക്കുകയാണ് ദര്‍ശന.

ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ജോലി കഴിഞ്ഞെത്തിയ പിതാവാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം.

TAGS : LATEST NEWS
SUMMARY : Nursing student found dead at home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *