മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്സിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ജസ്‌മൂലിനെയാണ്  ആനേക്കൽ മരസൂർ ഗേറ്റിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പം താമസിച്ചവരാണ് ജസ്‌മൂലിനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മർദനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സൂര്യനഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: Nursing student found dead under suspicious circumstances in Anekal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *