ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍; വാർഡന്റെ മാനസിക പീഡനം മൂലമെന്ന് ആരോപണം

ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍; വാർഡന്റെ മാനസിക പീഡനം മൂലമെന്ന് ആരോപണം

കാസറഗോഡ്: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമാണ്.

ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്ന് മറ്റ് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. വാര്‍ഡന്റെ മാനസിക പീഡനമാണ് കാരണമെന്നും വാര്‍ഡനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം നടത്തി, കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച ഹോസ്റ്റല്‍ മാനേജമെന്റും വിദ്യാര്‍ഥിനികളുമായി ചര്‍ച്ച നടക്കും.

ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വെളിപ്പെടുത്തി.വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.
<BR>
TAGS : NURSING STUDENT | STRIKE | KASARAGOD
SUMMARY : Nursing student who tried to commit suicide is in critical condition; Allegedly due to mental torture by the warden

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *