എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചു; 19 നഴ്സിങ്‌ വിദ്യാർഥികൾ ആശുപത്രിയിൽ

എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചു; 19 നഴ്സിങ്‌ വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: എലിശല്യം ഒഴിവാക്കാൻ സ്പ്രേ തളിച്ചതോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട 19 നഴ്സിങ്‌ വിദ്യാർഥികൾ ആശുപത്രിയിൽ. ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് സംഭവം. എലിവിഷം കലക്കിയ സ്പ്രേ തളിച്ചതാണ് വിദ്യാർഥികളുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിലെ എല്ലാ റൂമികളിലും സ്പ്രേ അടിച്ചത്. ഇതിന് പിന്നാലെ വിദ്യാർഥിനികൾക്ക് ശ്വാസതടസവും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നു. 19 വിദ്യാർഥികളിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലായതിനാൽ ഇവരെ ഐസിയുവിലേക്ക് മാറ്റിയതായി വെസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ഗിരീഷ് പറഞ്ഞു. ആശുപത്രിയിലായവരിൽ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടതായാണ് വിവരം. സംഭവത്തിൽ ഹോസ്റ്റൽ മാനേജ്‌മെൻ്റ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.

TAGS: BENGALURU | HOSPTALISED
SUMMARY: 19 students admitted after falling ill due to rat repellent sprayed in hostel room in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *