നഴ്സിങ് വിദ്യാർഥിനിയുടെ മരണം: പത്തനംതിട്ടയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: പത്തനംതിട്ടയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കെ കെ.എസ്.യു നേഴ്സിംഗ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റ് മുട്ടി.

അമ്മു സജീവിൻ്റെ മരണത്തിൽ കുറ്റക്കാരായ പ്രിൻസിപ്പാൾ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും നാളെ പത്തനംതിട്ട ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.
<BR>
TAGS : KSU | EDUCATIONAL BANDH
SUMMARY : Nursing student’s death: KSU education bandh tomorrow in Pathanamthitta

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *