ഫരീക്കോ മമ്മുഹാജി അന്തരിച്ചു

ഫരീക്കോ മമ്മുഹാജി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കെ. മമ്മു ഹാജി (ഫരീക്കോ) അന്തരിച്ചു. 83 വയസ്സായിരുന്നു. ഫരീക്കോ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനാണ്. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലെ വസതിയില്‍ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.

കണ്ണൂര്‍, പാനൂര്‍ കുന്നോത്ത് പറമ്പ് സ്വദേശിയായ മമ്മു ഹാജി പഠനകാലം മുതലാണ് ബെംഗളൂരുവുമായി ബന്ധം തുടങ്ങുന്നത്. കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസിലൂടെ അദ്ദേഹം ബെംഗളൂരുവില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രി പി.എം സഈദുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം സാമൂഹിക രംഗത്തും സജീവമായിരുന്നു. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഉപാധ്യക്ഷനായി ദീര്‍ഘകാലമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.

മാഹി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് സ്ഥാപകന്‍, വൈസ് ചെയര്‍മാന്‍ , ഖത്തര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍, റൈന്‍ട്രീ റസിഡെന്റ്‌സ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

ഭാര്യ: ഖദീജ. മക്കള്‍: ഡോ. സലീം, സഈദ്, ശാഹിന.

ഖബറടക്കം നന്ദിദുര്‍ഗ റോഡിലെ ഖുദ്ദൂസ് സാഹെബ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടക്കും.

<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *