കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷറര്‍ കെസിആര്‍ നമ്പ്യാര്‍ അന്തരിച്ചു

കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷറര്‍ കെസിആര്‍ നമ്പ്യാര്‍ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ മുന്‍ ട്രഷററും പ്രവര്‍ത്തക സമിതി അംഗം, സാഹിത്യ വിഭാഗം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കെസിആര്‍ നമ്പ്യാര്‍ (84) അന്തരിച്ചു. സ്വദേശമായ തലശ്ശേരി നിടുമ്പ്രത്തായിരുന്നു അന്ത്യം. ദീര്‍ഘകാലം ദൂരവാണിനഗര്‍ ഐ ടി ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന കെസിആര്‍ നമ്പ്യാര്‍ സമാജം നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിധി കര്‍ത്താവായിരുന്നു. കവി കൂടിയായിരുന്ന അദ്ദേഹം അക്ഷരശ്ലോക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു. രാമമുര്‍ത്തി നഗര്‍, ഹൊറമാവ് റോഡിലെ ശ്രീപദത്തിലായിരുന്നു താമസം.

ഭാര്യ: നിര്‍മ്മല പി. മക്കള്‍: സുനില്‍ കുമാര്‍ പി, സുരേഷ് പി, സൂരജ് പി
മരുമക്കള്‍: കെ. സുധ, റോഷിമ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *