സൗഭാഗ്യ യൂസഫ് ഹാജി അന്തരിച്ചു

സൗഭാഗ്യ യൂസഫ് ഹാജി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സൗഭാഗ്യ സൂപ്പർമാർക്കറ്റ് ആൻറ് ട്രേഡേർസ് സംരംഭങ്ങളുടെ സ്ഥാപകനും പൊതു പ്രവർത്തകനുമായ തലശ്ശേരി പാനൂർ മാക്കൂല്‍പീടിക സഫ്വാന വില്ലയിൽ യൂസഫ് ഹാജി (67) അന്തരിച്ചു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച ശേഷം വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. 55 വർഷത്തോളമായി ബെംഗളൂരുവിലെ ഈജിപുര വിജിഎസ് ലേ ഔട്ടിലായിരുന്നു താമസം.

എഐകെഎംസിയ്ക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ വൈസ് പ്രസിഡണ്ടാണ്. എഐകെഎംസി കോറമംഗല ഏരിയ മുഖ്യ രക്ഷാധികാരിയും, ബാംഗ്ലൂർ മർച്ചൻ്റ് അസോസിയേഷൻ കോറമംഗല സോൺ പ്രസിഡണ്ടുമാണ്.

ഭാര്യ: റാബിയ, മക്കൾ: അബ്ദുൾ സമദ്, സഫ്വാന. മരുമക്കൾ: നസീബ, മുഹമ്മദ്‌ ഷാബിത്ത്. സംസ്കാരം തിങ്കളാഴ്ച രാത്രി 9 ന് മാക്കൂല്‍പീടിക ജുമാ മസ്ജിദിൽ നടക്കും.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *