ബെംഗളൂരു : ബെംഗളൂരു മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയയിലെ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ബെംഗളൂരു ഭദ്രാസനത്തിലെ എല്ലാ ഓർത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഓർത്തഡോക്സ് ചാമ്പ്യൻസ് ലീഗ്(ഒ.സി.എല്‍) ഇന്ന് വൈറ്റ് ഫീൽഡ് ചിന്നപ്പനഹള്ളിയിലെ യുണൈറ്റഡ് സ്പോർട്സ് അരീനയില്‍ നടക്കും. രാവിലെ 8ന് ഇടവക വികാരി റവ. ഫാദര്‍ ലിജോ ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടവക ട്രസ്റ്റി ജോൺ തോമസ്, സെക്രട്ടറി ബിനോയ് സി.കെ എന്നിവര്‍ പങ്കെടുക്കും. കെപിസിസി ജനറൽ സെക്രട്ടറി മോഹൻ ബാബു സമ്മാനദാനം നിര്‍വഹിക്കും. അണ്ടർ 14, 14 -45 വിഭാഗങ്ങളിലായി 20 ടീമുകൾ മത്സരിക്കും.
<br>
TAGS : FOOTBALL

Posted inASSOCIATION NEWS
