ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ഉഷ്ണതരംഗം; ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് സമയങ്ങളിൽ മാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര, ബാഗൽക്കോട്ട്, ബെളഗാവി ഡിവിഷനുകളിലുമുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.

സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് തൊഴിൽ സമയം മാറ്റിയത്. സംസ്ഥാനത്ത് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായി ബാധിക്കാൻ ഇടയുള്ള ജില്ലകളിലാണ് മാറ്റം വന്നിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും രൂക്ഷമായ വേനൽ ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പകൽ പത്തുമണിക്ക് ശേഷം വൈകിട്ട് മൂന്നുമണിവരെയാണ് അതിരൂക്ഷമായ ഉഷ്ണതാപം അനുഭവപ്പെടുന്നത്. ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കർണാടകയിൽ ഉഷ്ണതരംഗം വർധിച്ചേക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA | HEATWAVE
SUMMARY: Karnataka changes govt office timings in 9 districts due to heatwave

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *