നിലപാട് മയപ്പെടുത്തി, ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരണവുമായി ഗവര്‍ണര്‍

നിലപാട് മയപ്പെടുത്തി, ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്ന നിലപാടിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവര്‍ണര്‍ ഇന്നലെ സ്വീകരിച്ച നിലപാട്. എന്നാല്‍ ചില മാധ്യമങ്ങള്‍ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വരുന്ന പതിവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നത്. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

TAGS : RAJ BHAVAN | GOVERNOR
SUMMARY : Officials can come to Raj Bhavan; Governor with explanation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *