പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മിനുട്ടിനുള്ളിൽ ഭക്ഷണം എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഒല ഡാഷ് എന്ന സംവിധാനം വഴിയാണ് അതിവേഗ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നത്. ഈ വർഷം ജൂൺ മുതൽ ഒല ഡാഷ് ഫുഡ് ഡെലിവറി സേവനം നഗരത്തിൽ ലഭ്യമാണ്. ഈ വർഷം ജൂണിൽ ഒഎൻഡിസി വഴി ആരംഭിച്ച ഓലയുടെ ഫുഡ് ഡെലിവറി ഓഫറിൻ്റെ ഭാഗമാണ് ഒല ഡാഷ്.

ഒല മെയിൻ ആപ്പിലെ ഫുഡ് ഡെലിവറി സെക്ഷൻ വഴി ബെംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സേവനം നിലവിൽ ലഭ്യമാണ്. എന്നാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏതാനം റസ്റ്റോറൻ്റുകൾ മാത്രമേ സേവനത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഈ സാഹചര്യം നിലനിൽക്കെയാണ് പത്ത് മിനിറ്റിനുള്ളിൽ ഫുഡ് ലഭ്യമാകുന്ന തരത്തിലുള്ള സേവനം ഒരുക്കാൻ ഒല ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബെംഗളൂരുവിൽ ഒല പാഴ്സൽ സേവനം കമ്പനി ആരംഭിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് പാഴ്സലുകൾ എത്തിച്ച് നൽകുന്ന സംവിധാനമാണിത്. അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

TAGS: BENGALURU | OLA
SUMMARY: Ola to introduce ola dash in bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *