ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വൃദ്ധക്ക് അര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍, പരാതി പറഞ്ഞിട്ടും വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി

ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വൃദ്ധക്ക് അര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍, പരാതി പറഞ്ഞിട്ടും വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി

ഇടുക്കി: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധിക്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

വാഗമണ്‍ സ്വദേശി അന്നമ്മയ്ക്കാണ് കെഎസ്ഇബി ഭീമമായ ബില്‍ നല്‍കിയത്. ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബള്‍ബും വല്ലപ്പോഴും തുറക്കുന്ന ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കറന്റ് ബില്‍ കുടിശിക 46,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്‍കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍. വീണ്ടും കുടിശിക ഉള്‍പ്പെടെ 49,710 രൂപ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. ഭീമമായ ബിൽ ഒഴിവാക്കാൻ പീരുമേട് സെക്ഷൻ ഓഫീസിൽ എത്തി വീണ്ടും വിശദീകരണം നൽകിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിശ്ചേദിക്കുയാണ് കെഎസ്ഇബി ചെയ്തത്.

എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചതിനു ശേഷം മകളുടെ മകനൊപ്പമാണ് ഇവിടെ താമസിക്കുന്നത്. മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്.  ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് 49,710 രൂപയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലാണ് അന്നമ്മയുടെ കൈയിലെത്തിയത്.
<br>
TAGS : KSEB | ELECTRICITY BILL | KERALA NEWS | IDUKKI NEWS
SUMMARY :  Old lady living in a one-room house gets electricity bill of Rs. 1 lakh, KSEB disconnects electricity despite complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *