ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ആറ് വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസ്

ബെംഗളൂരു: ആറ് വയസുകാരിയെ നിരന്തരം പീഡിപ്പിച്ച മുത്തച്ഛനെതിരെ കേസെടുത്തു. ഹുളിമാവിലാണ് സംഭവം. കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് പെൺകുട്ടിയെ 60കാരൻ പലതവണ പീഡനത്തിനിരയാക്കിയത്. വയറുവേദന അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

കുട്ടിയെ ഉടൻ തന്നെ കൗൺസിലിംഗിന് വിധേയയാക്കി. ഇതോടെയാണ് മുത്തച്ഛൻ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഹുളിമാവ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.

കുടുംബം തമിഴ്‌നാട് സ്വദേശികളാണെന്നും ഹുളിമാവ് പരിധിയിലെ തടിമില്ലിൽ ജോലി ചെയ്യുന്നവരാണെന്നും പോലീസ് പറഞ്ഞു. നിലവിൽ മുത്തച്ഛൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

TAGS: BENGALURU UPDATES | CRIME
SUMMARY: Senior citizen booked on rape charges against grand daughter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *