ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെന്ന് പാര്‍ട്ടി പ്രസിഡന്റ് ഫാറുഖ് അബ്ദുള്ള പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുടെ യോഗം വെള്ളിയാഴ്ച ചേരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റ് നേടിയ നാഷണല്‍ കോണ്‍ഫറന്‍സ് ആണ് ഏറ്റവും വലിയ ഒറ്റകകക്ഷി. ഇന്ത്യാസഖ്യമായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് ആറ് സീറ്റുകളും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് 29 സീറ്റുകള്‍ നേടി. സ്വതന്ത്രര്‍ ഏഴിടത്ത് വിജയിച്ചപ്പോള്‍ ജെകെപിഡിപി മൂന്ന് സീറ്റിലും വിജയിച്ചു.

TAGS : OMAR ABDULLAH | JAMMU KASHMIR
SUMMARY : Omar Abdullah will be the Chief Minister of Jammu and Kashmir

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *