മഹാനവമി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി; ‘നവമി’ എന്ന് പേരിട്ടു

മഹാനവമി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയൊരു അതിഥിയെത്തി; ‘നവമി’ എന്ന് പേരിട്ടു

തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ പുതിയ അതിഥി. നവരാത്രി ദിനത്തില്‍ ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.

നവരാത്രി ദിനത്തില്‍ ലഭിച്ച കുഞ്ഞിന് നവമി എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ശിശുക്ഷേമ സമിതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച കുഞ്ഞിന്റെ പേര് ഒലീവ എന്നാണ്.

തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

TAGS : AMMATHOTTIL | KERALA
SUMMARY : On the day of Mahanavami, a new guest arrived in Ammathottil; Named ‘Navami’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *