പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

ബെംഗളൂരു : പ്രവാസി മലയാളികൾ പ്രവാസലോകത്ത് ഒപ്പമുള്ളവർക്കും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവർണങ്ങൾ-2024’ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ബെന്നാർഘട്ട റോഡ് എസ്.ജി. പാളയയിലെ ജീവൻ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സോൺ ചെയർമാൻ കെ. വിനേഷ് അധ്യക്ഷത വഹിച്ചു.

നെന്മാറ എം.എൽ.എ. കെ. ബാബു മുഖ്യാതിഥിയായി. പ്രളയകാലത്തും കൊറോണക്കാലത്തും കേരള സമാജം നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

കസ്റ്റംസ് അഡിഷണൽ കമ്മിഷണർ പി. ഗോപകുമാർ, സിനിമ-സീരിയൽ താരം രാജീവ് പരമേശ്വരൻ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ പ്രസീദ് കുമാർ, ആഘോഷകമ്മറ്റി ചെയർമാൻ സന്തോഷ് കല്ലട, വനിതാവിഭാഗം ചെയർപേഴ്സൺ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജാ ശ്രീജിത്ത്, യൂത്ത് വിങ് ചെയർമാൻ ജിജോ എം. തോമസ് എന്നിവർ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവയും നടന്നു.
<br>
TAGS : ONAM-2024

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *