തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യവട്ടങ്ങള്‍ ഒരുക്കി മലയാളി ഹോട്ടൽ ഗ്രൂപ്പുകൾ

തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യവട്ടങ്ങള്‍ ഒരുക്കി മലയാളി ഹോട്ടൽ ഗ്രൂപ്പുകൾ

ബെംഗളൂരു: തിരുവോണസദ്യ ഗംഭീരമാക്കാനൊരുങ്ങി ബെംഗളൂരുവിലെ വിവിധ വിവിധ മലയാളി ഹോട്ടൽ ഗ്രൂപ്പുകൾ. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളടക്കം കേരളീയ രുചിതനിമ നിലനിർത്തി ഇത്തവണയും വമ്പന്‍ സദ്യയാണ് ഒരുക്കുന്നത്. സ്വാദൂറുന്ന ഒരു ഡസനിലേറെ വിഭവങ്ങളും പപ്പടവും വിവിധതരം പായസങ്ങളും ശർക്കരവരട്ടിയും കായവരട്ടിയതുമൊക്കെ ഉൾകൊള്ളുന്ന ഗംഭീരമായ സദ്യയാണ് ഇത്തവണ മലയാളികള്‍ക്കായി കാഴ്ചവെയ്ക്കുന്നത്. 20 നും 35 നും ഇടയിലുള്ള രുചിയേറും വിഭവങ്ങൾ കേരളത്തിൽ നിന്നുള്ള പ്രശസ്ത പാചക വിദഗ്ധരാണ് ഒരുക്കുന്നത്. ഫോൺ വഴിയും ഓൺലൈൻ വഴിയും പാഴ്സൽ വഴിയും ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം.

◾ തലശ്ശേരി റെസ്റ്റോറൻറ്:  തലശ്ശേരി റെസ്റ്റോറൻറ് ഒരുക്കുക്കുന്ന ഓണസദ്യ തിരുവോണനാളില്‍ നഗരത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ലഭ്യമാണ്. 29 ഓളം വിഭവങ്ങൾ അടങ്ങുന്നതാണ് ഇത്തവണത്തെ ഓണസദ്യ. വന്നു കഴിക്കുന്നവര്‍ക്ക് 499 രൂപയും പാര്‍സലായി കൊണ്ടുപോകുന്നവര്‍ക്ക് 599 രൂപയുമാണ് നിരക്ക്. സോമാറ്റോ, സ്വിഗ്ഗി എന്നിവ വഴിയും (699-രൂപ) ബുക്ക്‌ ചെയ്യാം.

ബുക്കിങ്ങിനായി വിവിധ ബ്രാഞ്ചുകളുടെ ഫോണ്‍ നമ്പറുകള്‍ : മത്തിക്കര: 9902228501, മാറത്തഹള്ളി: 9740414202, ഇ സിറ്റി (നീലാദ്രി): 70229 10222, ഇ സിറ്റി (വേളാങ്കണ്ണി ടെക് പാർക്ക്): 70229 40222, സർജാപുര മെയിൻ റോഡ്: 6366555113, യെലഹങ്ക: 9148715003, ഹൊറമാവ്: 9620116041, ഹെബ്ബാൾ: 8147261097, വൈറ്റ്ഫീൽഡ്: 9972098389, കൊത്തനൂർ: 8867735055, ജ്ഞാനഭാരതി മെട്രോ (മൈസൂർ റോഡ്): 8867675076, ജാലഹള്ളി ക്രോസ്: 9742888501, ജിഗാനി APC സർക്കിൾ: 7022884864, ബിദരഹള്ളി: 7022664864, കോയമ്പത്തൂർ: 9751699222, കെങ്കേരി: 9207782101, കുന്ദനഹള്ളി: 9980570574, ചെന്നൈ: 7204439946, മർസൂർ: 9380959882.

◾ സംഗം മെസ് കമ്മനഹള്ളി: സംഗം മെസ് ഒരുക്കുന്ന ഓണസദ്യ തിരുവോണ ദിവസമായ സെപ്തംബർ 15 ന് രാവിലെ 12 മണി മുതൽ വൈകുന്നേരം 4 മണി വരെ കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, വെങ്കിടേശ്വര ഗാർമെൻ്റ്സ് റോഡിലെ പുതിയ സംഗം മെസ് കെട്ടിടത്തിൽ ലഭ്യമാണ്. 450 രൂപയാണ് നിരക്ക്. 25-ന് മുകളിലുളള കേരള വിഭവങ്ങള്‍ സദ്യയില്‍ ഉണ്ടാകും, ബുക്കിംഗിന് : 8050351651, 7022552111

◾ പാനൂർ റെസ്റ്റോറൻ്റ്  ആന്‍റ്  കഫെ : കൊത്തന്നൂര്‍ ക്രിസ്തു ജയന്തി കോളേജിന് സമീപത്തുള്ള പാനൂർ റെസ്റ്റോറൻ്റിൽ തിരുവോണ ദിവസമായ സെപ്തംബർ 15 ന് ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ ഓണസദ്യ ലഭ്യമാണ്. വന്നു കഴിക്കുന്നവര്‍ക്ക് 499 രൂപയും പാര്‍സലായി കൊണ്ടുപോകുന്നവര്‍ക്ക് 599 രൂപയുമാണ് നിരക്ക്. 23 വിഭവങ്ങൾ അടങ്ങിയതാണ് ഓണസദ്യ. സോമാറ്റോ, സ്വിഗ്ഗി എന്നിവ വഴിയും ബുക്ക്‌ ചെയ്യാം. ഫോണ്‍: 8644995566.
◾ റാറ്റ (RAATTA) റെസ്റ്റോറൻ്റ്:  ആർടി നഗർ, രാജാജി നഗർ ബ്രാഞ്ചുകളിൽ തിരുവോണദിവസമായ നാളെ ഓണസദ്യ ലഭ്യമാണ്. 31 വിഭവങ്ങളടങ്ങുന്ന സദ്യയ്ക്ക് രണ്ടു പേർക്ക് 1499 രൂപയും ജിഎസ്ടിയുമാണ് തുക. ബുക്കിങ്ങിനായി വിളിക്കാം: 8884461414 (ആർടി നഗർ), 7353505505 (രാജാജി നഗർ).
<BR>
TAGS : ONAM-2024

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *