കുംഭമേള ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കുംഭമേള ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മഹാകുംഭമേള ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി രാഘവേന്ദ്ര റാവു ആണ് പിടിയിലായത്. 20 ഓളം പേരിൽ നിന്ന് 70 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പാഞ്ചജന്യ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ ടൂർ പാക്കേജുകൾ പരസ്യപ്പെടുത്തിയാണ് ആളുകളെ ഇയാൾ ബന്ധപ്പെട്ടിരുന്നത്.

അയോധ്യ, കാശി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്ക് 7 ദിവസത്തെ ടൂർ പാക്കേജ് ഒരാൾക്ക് 49,000 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പിനിരയായ ഒരാൾ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ മറ്റ്‌ പോലീസ് സ്റ്റേഷനികളിലും സമാന കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Man arrested for cheating many of Rs 70 lakh with Maha Kumbh Mela tour package

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *