സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടി; ഒരാൾ പിടിയിൽ

സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടി; ഒരാൾ പിടിയിൽ

ബെംഗളൂരു: സ്ഥലം മാറ്റം വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ. ഗുട്ടഹള്ളി സ്വദേശി രാഘവേന്ദ്രയാണ് (46) പിടിയിലായത്. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) നിന്ന് വ്യാജ വിജ്ഞാപനം ഉണ്ടാക്കി ഇയാൾ പണം തട്ടുകയായിരുന്നു.

ഇടപാടുകാരൻ മുഖേനയാണ് ഇയാൾ സർക്കാർ ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. തനിക്ക് മുഖ്യമന്ത്രിയുമായി അടുത്ത പരിചയമുണ്ടെന്നും ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റം നൽകാൻ സാധിക്കുമെന്നും വാഗ്ദാനം ചെയ്തു. ഇതിന് പകരമായി പണം ആവശ്യപ്പെടുകയായിരുന്നു.

ഇടപാടുകാരൻ മുഖേനയാണ് ഇയാൾ ഉദ്യോഗസ്ഥനിൽ നിന്ന് പണം വാങ്ങിയത്. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം മാറ്റം ലഭിക്കതായതോടെ ഉദ്യോഗസ്ഥൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ഇടപാടുകാരനായി അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

TAGS: ARREST
SUMMARY: Man arrested for defrauding KAS officer with fake transfer promise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *