ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു കലാപക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കലാപക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഉത്തര കന്നഡ സിർസിയിലെ ടിപ്പു നഗർ സ്വദേശി മൊഹ്‌സിൻ എന്നറിയപ്പെടുന്ന ഇംതിയാസ് ഷുക്കൂർ ആണ് പിടിയിലായത്. വിജയപുരയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു കലാപത്തിന് ശേഷം ഇയാൾ ഹൈദരാബാദിലേക്ക് കടന്നിരുന്നു. കേസിൽ ഇയാൾക്ക് ബന്ധമുള്ളതായി ബെംഗളൂരു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാൾക്കെതിരെ ഒന്നിലധികം കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.

2020 ഓഗസ്റ്റ് 11-നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘര്‍ഷത്തിന്റെ ഭാഗമായി എംഎല്‍എയുടെ വസതിയിലടക്കം അക്രമികള്‍ തീയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എൻഐഎക്ക് കൈമാറിയിരുന്നു.

TAGS: BENGALURU | RIOT | ARREST
SUMMARY: One arrested after hiding for years in Bengaluru riot case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *