വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി സൈബർ ക്രൈം, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസ് സംഘം ഡൽഹിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ബെംഗളൂരു യൂണിവേഴ്സിറ്റി, മൈസൂരു യൂണിവേഴ്സിറ്റി, കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 28 സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ നിർമ്മിച്ച് നിരവധി പേർക്കാണ് ഇയാൾ വിറ്റിട്ടുള്ളത്. ഇയാളിൽ നിന്നും നിന്ന് 522 വ്യാജ മാർക്ക് കാർഡുകളും 1,626 ബ്ലാങ്ക് മാർക്ക് കാർഡുകളും, 36 മൊബൈൽ ഫോണുകളും, രണ്ട് ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും, വിവിധ സർവകലാശാലകളുടെ 122 റബ്ബർ സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു.

രാജീവ് സിങ്ങിന്റെ എടിഎം കാർഡുകളും 122 വ്യാജ തിരിച്ചറിയൽ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ പണമിടപാട് നടത്തിയിരുന്ന 85 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. കഴിഞ്ഞ 7-8 വർഷമായി രാജീവ് വ്യാജ മാർക്ക് കാർഡുകൾ നൽകിവരികയായിരുന്നു. 12-ാം ക്ലാസ്, ഡിപ്ലോമ, ലബോറട്ടറി ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഡോക്ടർ ഓഫ് ഫിലോസഫി, ബിടെക് ബിരുദങ്ങളുടെ വ്യാജ കാർഡുകൾ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപയ്ക്ക് വരെയാണ് ഇയാൾ വിറ്റതെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Kalaburagi police bust fake marks card racket, arrest one from Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *