സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

സൈബർ തട്ടിപ്പ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കിയ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ബെളഗാവി ഖാനാപുർ താലൂക്കിലായിരുന്നു സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ചിരാഗ് ജീവരാജ്ഭായ് ലക്കാഡ് (30) എന്നയാളാണ് സൂറത്തിൽ വെച്ച് അറസ്റ്റിലായത്.

മരിച്ച ദമ്പതികൾ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽക്കാർ കണ്ടെത്തിയത്. ഫ്ളാവിയയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്നും ഡീഗോയുടെ മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലുമാണ് കണ്ടെടുത്തത്.

ഡീഗോ ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽ സൈബർ തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചിരുന്നു. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു ഡീഗോ. മക്കളില്ലാത്ത ദമ്പതിമാർ ഒറ്റയ്ക്കായിരുന്നു താമസം.

TAGS: KARNATAKA | ARREST
SUMMARY: Cyber fraudster arrested from Surat for suicide of aged Belagavi couple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *