മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

മൂന്നാം ക്ലാസുകാരന്റെ കണ്ണിൽ മുളകുപൊടി വിതറി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ ബെൽറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തയാൾ അറസ്റ്റിൽ. റായ്ചൂരിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് സംഭവം. ശ്രാവൺ കുമാറിന് നേരെയാണ് കണ്ണില്ലാ ക്രൂരത. സംഭവത്തിൽ ആശ്രമം നടത്തുന്ന വേണുഗോപാൽ സ്വാമിയാണ് അറസ്റ്റിലായത്.

സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ശ്രാവൺ കുമാർ നിർധന കുടുംബത്തിൽ നിന്നുമായതിനാൽ ഉദയ് നഗറിലെ രാമകൃഷ്ണ വിവേകാനന്ദ ആശ്രമത്തിലാണ് താമസിച്ചിരുന്നത്. വേണുഗോപാൽ പറയുന്നത് ശ്രാവൺ കേൾക്കാതിരുന്നതാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രാവണിന്റെ അമ്മ അപ്രതീക്ഷിതമായി മകനെ കാണാൻ ആശ്രമത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഉടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാവപ്പെട്ട കുട്ടികൾക്ക് താമസസൗകര്യം നൽകാനെന്ന പേരിൽ വേണുഗോപാൽ സ്വാമി കുട്ടികളെ പീഡിപ്പിക്കുന്നതായി ശ്രാവണിന്റെ അമ്മ ആരോപിച്ചു. ആശ്രമത്തിൽ ആകെ 12 വിദ്യാർഥികൾ താമസിക്കുന്നുണ്ട്. മറ്റ് കുട്ടികളും സമാനമായ ക്രൂരതകൾക്കിരയായതായും ആരോപിച്ചു. സംഭവത്തിൽ റായ്ച്ചൂർ വെസ്റ്റ് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ARREST
SUMMARY: Class 3 boy thrashed, chilli powder thrown in eyes and kept in dark room in Raichur ashram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *