ഫർണിച്ചർ ഫാക്ടറിയിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

ഫർണിച്ചർ ഫാക്ടറിയിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

ബെംഗളൂരു: ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തൊഴിലാളി വെന്തുമരിച്ചു. അത്തിബെലെയ്ക്ക് സമീപമുള്ള യെദവനഹള്ളിക്ക് സമീപമുള്ള ശ്രീറാം ആൻഡ് കോ പ്ലൈവുഡ് ഫർണിച്ചർ ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ ഉറങ്ങുകയായിരുന്നു.

ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് (24) മരിച്ചു. ഗോവിന്ദ് ഫാക്ടറിയിൽ തന്നെയായിരുന്നു രാത്രി ഉറങ്ങാറുള്ളത്. തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആറ് ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. തീ അണയ്ക്കാൻ പ്രാദേശിക വാട്ടർ ടാങ്കറുകളും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ അഞ്ച് കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | FIRE
SUMMARY: One worker burnt alive after major fire breaks out at factory near Attibele

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *