വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: സർവീസിൽ നിന്നും വിരമിച്ചതിന് ശേഷം രേഖാമൂലമുള്ള ജനനത്തിയതി മാറ്റാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പള്‍പ്പ് ഡ്രോയിങ് പ്രൊസസര്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് ജനനത്തിയതി മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ജോലിക്കെത്തിയപ്പോള്‍ 1952 മാര്‍ച്ച് 30നാണ് ജനനത്തിയതിയെന്ന് വാക്കാല്‍ പറയുകയാണ് ചെയ്തത്. ഇതിനായി തെളിവൊന്നും നല്‍കിയില്ല. പ്രൊവിഡന്റ് ഫണ്ട് രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അടിസ്ഥാനപ്പെടുത്തി തൊഴിലുടമ ജനനത്തിയതി 1948 മാര്‍ച്ച് 10 എന്ന് രേഖപ്പെടുത്തി. പിന്നീട് 2006ല്‍ 58–ാം വയസില്‍ ഇദ്ദേഹം വിരമിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 1952 മാര്‍ച്ച് 30 ആണ് തന്റെ യഥാര്‍ഥ ജനനത്തിയതിയെന്നും നാല് വര്‍ഷം കൂടി ജോലി ചെയ്യാമെന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചു.

തന്നെ ജോലിയില്‍ തിരികെ എടുക്കുകയോ അല്ലെങ്കില്‍ 2010 വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ആദ്യം ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നേരത്തെ തിരുത്താന്‍ അവസരമുണ്ടായിരുന്നിട്ടും തിരുത്താതെ വിരമിച്ചതിന് ശേഷം ഇക്കാര്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: One cant change date of birth after retirement says highcourt

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *