മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ കടയിലേക്ക് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ ആറു മണിക്കാണ് അലോഷ്യസ് അടങ്ങുന്ന നാലംഗ സംഘം കടപ്പുറത്ത് നിന്ന് പുറപ്പെടുന്നത്. അല്പ ദൂരമെത്തിയപ്പോഴേക്കും തിരമാല വലിയ രീതിയിൽ അടിക്കുകയും വള്ളം മറിയുകയുമായിരുന്നു. അലോഷ്യസിനെ ഉടൻ തന്നെ രക്ഷപ്രവർത്തകർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

TAGS: KERALA | FISHERMAN | DEATH
SUMMARY: Fishing boat capsized fisherman dies in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *