നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ശിവമോഗയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. തീർത്ഥഹള്ളി സ്വദേഹസ് അജയ് (21) ആണ് മരിച്ചത്. ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ശിവമൊഗ ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്.

ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ അമിത വേഗത്തിലായിരുന്നു പോയിരുന്നതെന്നും, നിയന്ത്രണം വിട്ടതോടെ എതിർ വശത്ത് നിന്നും വന്ന കാറിനെ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

TAGS: CRIME| ACCIDENT| KARNATAKA
SUMMARY: One dead as car collides with each other

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *