കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു മരണം. മൂഡബിദ്രി നെല്ലിക്കരു ഗ്രാമത്തിലാണ് സംഭവം. മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ താമസിച്ചിരുന്ന ഗോപിയാണ് (56) മരിച്ചത്. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ഗോപിയുടെ ദേഹത്തേക്ക് മേൽക്കൂര വീഴുകയായിരുന്നു. ഉടൻ തന്നെ ഹൊസ്മാരു ആശുപത്രിയിലും പിന്നീട് കാർക്കള സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ഗോപിയുടെ മക്കളായ ഗണേഷ്, രാജേഷ്, സതീഷ് എന്നിവർക്കും സാരമായ പരുക്കുണ്ട്. എല്ലാവരും ദിവസക്കൂലിക്കാരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ എട്ടോളം വീടുകൾ പൂർണമായും തകർന്നു. പത്തിലധികം വീടുകളാണ് ഭാഗികമായി തകർന്നത്. നിരവധിയിടങ്ങളിൽ റോഡിൽ വെള്ളം കയറുകയും, വൈദ്യുതി തൂണുകൾ ഒലിച്ചുപോകുകയും ചെയ്തിരുന്നു.

TAGS: KARNATAKA | RAIN
SUMMARY: Heavy rains cause extensive damage; one killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *