സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ഒരാൾ മരിച്ചു. ശിവമോഗ ഗാന്ധിനഗറിലെ 74കാരനാണ് മരിച്ചത്. ജൂൺ 19 മുതൽ പനി ബാധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. പിന്നീട് ജൂൺ 21ന് രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച പനി ബേധമായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച വീണ്ടും പനി അധികമാകുകയും അർധരാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ഇതിനിടെ ജില്ലയിലെ സാഗർ താലൂക്കിൽ 24കാരനും സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതിനോടകം ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ, സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതരെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്.

TAGS: KARNATAKA | ZIKKA VIRUS
SUMMARY: Zika virus claims first victim in Shivamogga

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *