കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിൽ കബഡി മത്സരത്തിനിടെ ​ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാണ്ഡ്യ താലൂക്കിലെ മല്ലനായകനഹള്ളി കട്ടെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റിനിടെ താൽക്കാലികമായി സ്ഥാപിച്ച ഗാലറി തകർന്നുവീഴുകയായിരുന്നു. മല്ലനായകനഹള്ളി സ്വദേശിയായ പാപാനിച്ചാറാണ് (45) മരിച്ചത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

മൈസൂരു ഡിവിഷണൽ ലെവൽ കബഡി ടൂർണമെന്റായ ശ്രീ ഭൈരവ കപ്പ്- 2025 നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പ്രദേശത്തെ ക്ലബ്ബിന്റെ നേതൃത്വത്തിൽ 26,27 തിയതികളിലായാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ടൂർണമെന്റ് കാണാൻ ആയിരത്തിലധികം പേരാണ് എത്തിയത്. മത്സരം നടക്കുന്നതിനിടെ ജനങ്ങൾ തിങ്ങിനിറഞ്ഞതോടെയാണ് താൽക്കാലിക ​ഗാലറി തകർന്നുവീണത്. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: One killed, many injured as gallery collapses during Kabaddi matc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *