തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചയാൾ കസ്റ്റഡിയിൽ

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചയാൾ കസ്റ്റഡിയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാകിസ്താൻ മുദ്രാവാക്യം വിളിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കൊടിയിലാണ് മണ്ഡലത്തിലാണ് സംഭവം. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ജാർഖിഹോളിയാണ് മണ്ഡലത്തിൽ വിജയിച്ചത്.

ചിക്കോടി സ്വദേശിയായ ജമീർ നായ്‌ക്‌വാദിയാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് ഡോ.ഭീമശങ്കർ ഗുലേദ് പറഞ്ഞു. പ്രിയങ്കയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം നടത്തുന്നതിനിടെ ജമീർ ഉച്ചത്തിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡോ.ഭീമശങ്കർ ഗുലേദ് പറഞ്ഞു.

TAGS:KARNATAKA, ELECTION
KEYWORDS:One detained for pro pakistan slogan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *